പ്രത്യാക അറിയിപ്പ്
കോവിഡ് വ്യാപനം രണ്ടാം തരംഗം തീവ്രം ആയതിനാൽ കൊറോണവൈറസിൽ (COVID-19) നിന്ന് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പ്രാവർത്തികമാക്കേണ്ടതാണ്.
- പരസ്പരം 2 മീറ്റർ അകലം പാലിക്കുക. വായുവിലൂടെ പകരാൻ സാധ്യത കൂടുതൽ ആയതിനാൽ വീട്ടിൽ ആണെങ്കിലും അകലം ഉറപ്പു വരുത്തേണ്ടതാണ് .
- കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. പ്രതലങ്ങളിൽ ദിവസങ്ങളോളം കൊറോണവൈറസ് (COVID-19) ജീവിക്കാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഇത് വളരെ അത്യാവശ്യമാണ്
- മൂക്കും വായും പൂർണമായും മൂടുന്ന തരത്തിൽ തന്നെ ആയിരിക്കണം മാസ്ക് ധരിക്കേണ്ടത്. ഒരു സർജിക്കൽ മാസ്കും ഒരു തുണി മാസ്കും ഒരുമിച്ചു ഉപയോഗിക്കേണ്ടത് രോഗവ്യാപനം കൂടുതൽ ഉള്ള ഈ സമയത്ത് ഒഴിവാക്കാൻ പാടില്ലാത്തതാണ് .
- പൊതുഗതാഗതം, ടാക്സി, പോലെയുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ ആശുപത്രിയോ, പരിചരണം നൽകുന്ന കേന്ദ്രങ്ങളോ (നേഴ്‌സിങ് ഹോമുകൾ, ഡിസബിലിറ്റി ഹോമുകൾ തുടങ്ങിയവ) സന്ദർശിക്കുമ്പോഴോ മുഖത്ത് എല്ലായിപ്പോഴും ഉറച്ചിരിക്കുന്ന രണ്ടു മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്
- ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ പരമാവധി ഒഴിവാക്കേണ്ടതാണ്
- കൊറോണവൈറസിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
പനി, കുളിരും വിയർപ്പും, ചുമ അല്ലെങ്കിൽ തൊണ്ടവേദന, ശ്വാസതടസ്സം, മൂക്കൊലിപ്പ്, മണമോ രുചിയോ നഷ്ടമാവുക, വയറിളക്കം, ഛർദി, ശരീര വേദന, ക്ഷീണം തുടങ്ങിയവ.
- മേൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പരിശോധനക്ക് വിധേയരായശേഷം (get tested) റിസൾട്ട് വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകാതെ വീട്ടിലിരിക്കുക. രോഗലക്ഷണങ്ങൾ വളരെ ചെറുതാണെങ്കിലും നേരത്തേ പരിശോധന നടത്തുന്നത് കൊറോണവൈറസ് (COVID-19) വ്യാപനം കുറക്കാൻ സഹായിക്കും.
- കോവിഡ് 19 പ്രോട്ടോകോൾ പാലിക്കാത്തവരെ പ്രോട്ടോകോൾ പാലിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്
- ഓരോരുത്തരും കോവിഡ് 19 വ്യാപനത്തിന് ഒരു തരത്തിലും കാരണമാകില്ല എന്ന ദൃഢ പ്രതിജ്ഞ എടുക്കേണ്ടതാണ്.
- രക്തദാനം നടത്താൻ കഴിയുന്നവർ വാക്‌സിനേഷനു മുൻപ് പരമാവധി രക്തദാനം നടത്തേണ്ടതാണ്.
കോവിഡ് ഇല്ലാത്ത നല്ല നാളെക്കായി നമുക്കൊരുമിച്ചു ഈ നിർദേശങ്ങൾ പാലിക്കാം
വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി GCB നൽകുന്നത്