“Be Safe & Be Healthy”

പ്രത്യാക അറിയിപ്പ് കോവിഡ് വ്യാപനം രണ്ടാം തരംഗം തീവ്രം ആയതിനാൽ  കൊറോണവൈറസിൽ (COVID-19) നിന്ന് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ കുടുംബങ്ങളിൽ  താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പ്രാവർത്തികമാക്കേണ്ടതാണ്.  പരസ്പരം 2 മീറ്റർ അകലം പാലിക്കുക. വായുവിലൂടെ പകരാൻ സാധ്യത കൂടുതൽ ആയതിനാൽ  വീട്ടിൽ ആണെങ്കിലും  അകലം  ഉറപ്പു വരുത്തേണ്ടതാണ് . കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. പ്രതലങ്ങളിൽ ദിവസങ്ങളോളം കൊറോണവൈറസ് (COVID-19) ജീവിക്കാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഇത്[…]