പ്രിയ വിദ്യാർത്ഥികളെ,
കേരള സർക്കാരിന്റെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ (ഐ ഇ ഡി സി) സ്ഥാപിക്കാൻ നമ്മുടെ കോളേജിനെയും തെരഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന പദ്ധതിയാണ് IEDC-കൾ. സംസ്ഥാനത്തുടനീളമുള്ള 283 കോളേജുകളിൽ ഇന്നൊവേഷൻ & എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർകളുടെ സാന്നിധ്യമുണ്ട്.
വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവും സംരംഭകത്വവും വളർത്തിയെടുക്കാനുള്ള ഒരുകൂട്ടം പരിപാടികൾ ഒരു കുട കീഴിൽ പരിശീലിപ്പിക്കാനും നമ്മുടെ കോളേജിൽ “നവീകരണവും സംരംഭകത്വ വികസനവും” എന്ന ആശയം പ്രോത്സാഹിപ്പിക്കാനും നവീകരണ സംസ്കാരം വളർത്തിയെടുക്കാനും ആണ് IEDC യിലൂടെ നമ്മൾ ഊന്നൽ നൽകുന്നത്.
സംരംഭക സംസ്കാരം വികസിപ്പിക്കാനും സാങ്കേതിക–സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനം നിർമിക്കാനും സമ്പത്തിന്റെയും തൊഴിലിന്റെയും പുതുതലമുറ വാർത്തെടുക്കാനും ആവശ്യമായ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും നമ്മൾ ലക്ഷ്യമിടുന്നുണ്ട്
IEDC യുടെ ഔപചാരികമായ ഉൽഘാടനം ജനുവരി മൂന്നാം വാരത്തിൽ നടക്കുന്നു. അതിനു മുന്നോടിയായി സംരംഭക സംസ്കാരവും സാങ്കേതിക-സംരംഭകത്വ വികസനവും ലക്ഷ്യമിടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് നമ്മുടെ കോളേജിലെ IEDC യിലേക്ക് പേര് നൽകാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിക്കണമെന്നുണ്ടെങ്കിലും പരിമിതി മൂലം 30 വിദ്യാർത്ഥികളുടെ ഒരു ടീം ആണ് നിലവിൽ നമ്മൾ ലക്ഷ്യമിടുന്നത്. അതിനാൽ വിദ്യാർത്ഥികളുടെ അഭിരുചികൾക്കനുസരിച്ചു ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന ഈ സംരംഭത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 07-01-2022, 5 മണിക്ക് മുൻപായി JOIN NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Principal & Nodal Officer
|